
മാന്നാർ: രാജേഷിന്റെ ചികിത്സക്കായി നാട്കൈകോർക്കുന്നു. കുരട്ടിശേരി പതിനേഴാം വാർഡിൽ സ്‌റ്റോർജംഗ്ഷന് സമീപം മണ്ണാർ തുണ്ടത്തിൽവീട്ടിൽ പരേതനായ നാരായണൻ രാജമ്മ ദമ്പതികളുടെ മകൻ രാജേഷ് (കുട്ടൻ-45 ) കഴിഞ്ഞ മൂന്നുവർഷമായി കിഡ്നിസംബന്ധമായ രോഗ ചികിത്സയിലാണ്. കഴിഞ്ഞദിവസം ഡയാലിസിസിനുശേഷം പെട്ടെന്ന് പക്ഷാഘാതം ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അടിയന്തരമായി തലയ്ക്ക് ശസ്ത്രക്രിയ നടത്തേണ്ടി വരികയും ചെയ്തു. പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിൽ കഴിയുകയാണ് രാജേഷിപ്പോൾ.ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്യണമെങ്കിൽ ലക്ഷങ്ങൾ വേണ്ടിവരുമെന്നതിനാൽ സാമ്പത്തികമായി ഒരു നിവൃത്തിയുമില്ലാത്ത, രോഗിയായ ഭാര്യയും രണ്ടു കുട്ടികളും അടങ്ങുന്ന കുടുംബത്തിലെ ഈ യുവാവിനെ സഹായിക്കുന്നതിന് ധനസമാഹരണം നടത്തിവരികയാണ്. വാർഡ് മെമ്പർ ശാന്തിനി ബാലകൃഷ്ണൻ ചെയർപേഴ്‌സണായും ആരോഗ്യ പ്രവർത്തകൻ എം.പി.സുരേഷ്കുമാർ ജനറൽ കൺവീനറായും മുൻഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ബാലസുന്ദരപണിക്കർ, മുൻഗ്രാമപഞ്ചായത്തംഗങ്ങളായ ശുഭ ഗോപാലകൃഷ്‌ണൻ, മുഹമ്മദ് അജിത് എന്നിവർ വൈസ്ചെയർമാന്മാരായും രൂപീകരിച്ച രാജേഷ് സഹായനിധിയുടെ നേതൃത്വത്തിലാണ് ധനസമാഹരണം നടത്തുന്നത്. ചികിത്സാ സഹായത്തിനായി യൂണിയൻ ബാങ്കിന്റെ മാന്നാർ ശാഖയിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. ശ്രീലേഖാ രാജേഷ്, 553502010003096 , യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ മാന്നാർ ബ്രാഞ്ച്, ഐ.എഫ്.എസ്.സി UBIN0555355 . ഗൂഗിൾപേ: 7510378067