മാവേലിക്കര: വീടും പരിസരവും ഭംഗിയും വെടുപ്പുമാണോ എങ്കിൽ സമ്മാനം ഉറപ്പ്. നഗരസഭയിലെ 10ാം വാർഡിലാണ് മഴക്കാലപൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി കൗൺസിലർ സമ്മാനമേർപ്പെടുത്തിയത്. അടുത്ത മൂന്നു മാസമാത്തെ പ്രവർത്തനം വിലയിരുത്തിയാണ് മികച്ച 10 വീടുകൾക്ക് സമ്മാനം നൽകുന്നത്. ഇന്ന് വാർഡിൽ ഡ്രൈഡേ ആചരിച്ചു. തൊഴിലുറപ്പ് തൊഴിലാളികളുടെയും കുടുംബശ്രീ പ്രവർത്തകരുടെയും നേതൃത്വത്തിൽ നടന്ന ശുചീകരണ പ്രവർത്തനത്തിന്റെ ഉദ്ഘാടനം കൗൺസിലർ അനി വർഗീസ് നിർവ്വഹിച്ചു. എ.ഡി.എസ് ചെയർപേഴ്സൺ ശാലിനി ശിവൻ അദ്ധ്യക്ഷയായി. സരസമ്മ പ്രകാശ്, റെയ്ച്ചൽ സജു, ഗീത മനോഹർ എന്നിവർ സംസാരിച്ചു.