itbp

ചാരുംമൂട് : ഐ.ടി.ബി.പി നൂറനാട് 27-ാം ബറ്റാലിയൻ 9-ാം സ്ഥാപക ദിനം ആഘോഷിച്ചു.

2013 മേയ് 15 നാണ് നൂറനാട്ട് ബറ്റാലിയൻ സ്ഥാപിച്ചത്. ആഘോഷപരിപാടികളുടെ ഭാഗമായി ഇന്നലെ രാവിലെ ബറ്റാലിയനിൽ സൈനികരുടെ പരേഡ് നടന്നു. ഡപ്യൂട്ടി കമാൻഡന്റ് കുബേർ

എസ്.ശർമ്മ സേനാ പതാക ഉയർത്തി. തുടർന്ന് അദ്ദേഹം സ്ഥാപകദിന സന്ദേശം നൽകി.

ആഘോഷത്തിന്റെ ഭാഗമായി സമീപ പ്രദേശങ്ങളിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കായി ആയുധ പ്രദർശനവും ഒരുക്കിയിരുന്നു.ബറ്റാലിയൻ കമാൻഡന്റ് എസ്.ജിജുവിന്റെ നേതൃത്വത്തിൽ ദുരന്ത ബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനങ്ങളിലുൾപ്പെടെ ബറ്റാലിയനിലെ സൈനികർ ഏർപ്പെട്ടു വരുന്നു. കമാൻഡന്റായി തുടരുന്ന എസ്. ജിജു സൈനികർക്കും കുടുംബാംഗങ്ങൾക്കും ആശംസകൾ നേർന്നു.