
അമ്പലപ്പുഴ: പുന്നപ്ര കളരി ശ്രീ ഭഗവതി ക്ഷേത്രത്തിലെ ഭാഗവത സപ്താഹത്തിന് ചിന്മയ മിഷൻ ജില്ലാ പ്രസിഡന്റ് പ്രൊഫ. രാമ രാജവർമ്മ ഭദ്രദീപ പ്രകാശനം നടത്തി. ക്ഷേത്രം പ്രസിഡന്റ് എസ്. രമണൻ ഈരേപ്പറമ്പ്, സെക്രട്ടറി മോഹനൻ ശ്രീരശ്മി, കമ്മറ്റിയംഗങ്ങളായ കൃഷ്ണപിള്ള , ഗോപാലകൃഷ്ണൻ നായർ, സന്തോഷ് കുമാർ, വിജയൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു ഇന്ന് ആരംഭിക്കുന്ന വരാഹാവതാരം, നരസിംഹാവതാരം, കൃഷ്ണാവതാരം, ഗോവിന്ദ പട്ടാഭിഷേകം, വിദ്യാഗോപാല മന്ത്രാർച്ചന, രുക്മണി സ്വയംവരം, സർവ്വൈശ്വര്യ പൂജ, കുചേലോപാഖ്യാനം, തുടങ്ങിയ ചടങ്ങുകൾക്ക് ശേഷം 22 ന് അവഭൃ ഥസ്നാനത്തോടെ സപ്താഹം സമാപിക്കും. ദിവസേന ഉച്ചയ്ക്ക് ഒന്നിന് പ്രസാദമൂട്ടും നടത്തും. സതീഷ് ചന്ദ്രൻ മുട്ടത്തറ കൃഷ്ണായനം എന്നിവരാണ് യജ്ഞാചാര്യൻ.