rain

ചാരുംമൂട് : കഴിഞ്ഞ ദിവസം രാത്രിയുണ്ടായ മഴയിലും കാറ്റിലും ചാരുംമൂട് മേഖലയിൽ നാശനഷ്ടം.

മരം വീണ് ആറ് വൈദ്യുതപോസ്റ്റുകകൾ ഒടിയുകയും കമ്പികൾ പൊട്ടുകയും ചെയ്തു. മരം വീണാണ് പോസ്റ്റുകൾ ഒടിഞ്ഞത്. താമരക്കുളം നാട്ടുവാതുക്കൽ ഭാഗത്ത് തെങ്ങ് കടപുഴകി വൈദ്യുത കമ്പികളിലേക്ക് വീന്ന് രണ്ട് വൈദ്യുതപോസ്റ്റുകൾ ഒടിഞ്ഞു. തെങ്ങ് റോഡിലേക്ക് വീണതിനാൽ ഇവിടെ വൈദ്യുതിക്കൊപ്പം മണിക്കൂറുകളോളം റോഡുഗതാഗതാവും മുടങ്ങി.വേടരപ്ലാവിലുൾപ്പെടെ വൈദ്യുതി മുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി പുന:സ്ഥാപിക്കുന്ന ജോലികൾ നടന്നു വരികയാണ്.