മാവേലിക്കര : എസ്.എൻ.ഡി.പി യോഗം ഹരിപ്പാട് ടൗൺ വെസ്റ്റ് 6034 നമ്പർ ശാഖയിലെ നാലാമത് പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠാവാർഷികം നാളെ നടക്കും. മുട്ടം സുരേഷ് ശാന്തി മുഖ്യകാർമികത്വം വഹിക്കും. രാവിലെ 7.30ന് ഗണപതിഹോമം, മഹാഗുരു ഹവനം ഗുരുപൂജ, കലശപൂജ കലശാഭിഷേകം, സർവൈശ്വര്യപൂജ, പ്രഭാഷണം, അന്നദാനം എന്നിവ നടക്കും. ചടങ്ങുകൾക്ക് ശാഖ യോഗം പ്രസിഡന്റ് ആർ. ഉണ്ണികൃഷ്ണൻ, വൈസ് പ്രസിഡന്റ് ആനന്ദരാജൻ, കാർത്തിയാണി രവീന്ദ്രൻ, ഉഷ മുരളി, ധന്യ ജയപ്രകാശ്, കുസുമം ശിവാനന്ദൻ, തങ്കമണി പ്രഭാകരൻ എന്നിവർ നേതൃത്വം നൽകും.