
ആലപ്പുഴ : പെട്രോൾ പാചകവാതക വില അടിക്കടി വർദ്ധിപ്പിച്ച് കോർപറേറ്റുകളെ സഹായിച്ച് വിലക്കയറ്റം സൃഷ്ടിക്കുന്ന കേന്ദ്രസർക്കാർ നയം തിരുത്തണമെന്ന് കേരള ഓട്ടോമൊബൈൽ സെയിൽസ് ആൻഡ് സർവീസ് എംപ്ലോയീസ് യൂണിയൻ(സി.ഐ.ടി.യു) ജില്ലാ പ്രവർത്തക സമ്മേളനം ആവശ്യപ്പെട്ടു. സി.ഐ.ടി.യു ജില്ലാ സെക്രട്ടറി പി. ഗാനകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രവീണ പ്രസന്നൻ അദ്ധ്യക്ഷത വഹിച്ചു. പി.യു. ശാന്താറാം, ജി.ബിജു എന്നിവർ സംസാരിച്ചു.
പി.യു. ശാന്താറാം (പ്രസിഡന്റ്), ജി.ബിജു (സെക്രട്ടറി), എ.ബി.എം.ജോയി (ട്രഷറർ) പ്രവീണ പ്രസന്നൻ , ജ്യോതിനാഥ്( വൈസ് പ്രസിഡന്റുമാർ), ജി.ശ്രീനിവാസൻ( ജോ. സെക്രട്ടറി) തിരഞ്ഞെടുത്തു.