
അമ്പലപ്പുഴ: പറവൂർ പടിഞ്ഞാറ് കോൺഗ്രസ് കമ്മിറ്റി പ്രവർത്തക കൺവെൻഷൻ അമ്പലപ്പുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ടി.എ.ഹാമീദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സാജൻ എബ്രഹാം അദ്ധ്യക്ഷനായി. മണ്ഡലത്തിലെ പാർട്ടിയുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമായി മുന്നോട്ടു കൊണ്ടു പോകുന്നതിനും പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്തിൽ നിലനിൽക്കുന്ന കുടിവെള്ള ക്ഷാമത്തിന് എതിരെയും ഭരണസമിതിയുടെ കെടുകാര്യസ്ഥത ക്കെതിരെയും ശക്തമായ സമര പരിപാടികൾ ആവിഷ്കരിക്കാനും മണ്ഡലം കൺവെൻഷൻ തീരുമാനിച്ചു. എം. എച്ച്. വിജയൻ,എ. അർ. കണ്ണൻ, പി. വി. ഷാജി,പി. ഉദയകുമാർ, പ്രിറ്റി തോമസ്, എം. പി. രഘു, ശിവൻ പുന്നപ്ര, ഷിനോയ്, ബൈജു അനിരുദ്ധൻ, എ .ജി. ഹരിചന്ദ്രൻ, ഡി .പി. ബാബു, സുധീന്ദ്രൻ നായർ, പ്രസന്നൻ,സിബി ഡാനിയേൽ, ഉഷ ബാബു,മിനിമോൾ ഹലൻ, ശ്രീകല, ലിസ, റ്റിമി, സിനി എന്നിവർ സംസാരിച്ചു.