ആലപ്പുഴ: ഓഫീസ് അസിസ്റ്റന്റായിരുന്ന യുവതിയെ ബലാത്സംഗം ചെയ്യുകയും, നഗ്ന ചിത്രങ്ങൾ പകർത്തുകയുംചെയ്തെന്ന പരാതിയിൽ ആലപ്പുഴ നഗരസഭാ മുൻ കൗൺസിലറെ കോടതി കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതെ വിട്ടു. മുൻ മംഗലം വാർഡ് കൗൺസിലർ മംഗലം ചാരങ്കാട്ട് വീട്ടിൽ ജോസ് ചെല്ലപ്പനെയാണ് ഹരിപ്പാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി കെ.വിഷ്ണു വെറുതെ വിട്ടത്. പ്രതിക്ക് വേണ്ടി അഡ്വ.ബി.ശിവദാസ്, എസ്.പ്രസീദ്, ബെസീറ്റ വൽസാ ബിജു എന്നിവർ ഹാജരായി.