
അമ്പലപ്പുഴ: അമ്പലപ്പുഴ അർബൻ ഹെൽത്ത് ട്രെയ്നിംഗ് സെന്ററിലെ കൊവിഡ് ഐസൊലേഷൻ ആശുപത്രിയുടെ നിർമ്മാണത്തിന് തുടക്കമായി. എല്ലാമണ്ഡലങ്ങളിലും കൊവിഡ് ഐസൊലേഷൻ ആശുപത്രി നിർമ്മിക്കുക എന്ന സർക്കാർ തീരുമാനത്തിന്റെ ഭാഗമായാണ് അമ്പലപ്പുഴ അർബൻ ഹെൽത്ത് ട്രെയിനിംഗ് സെന്ററിൽ 1.75 കോടി രൂപ ചെലവിൽ ആശുപത്രി നിർമിക്കുന്നത്. കൊവിഡ് ആധിക്യം മാറിയാൽ കെട്ടിടം ആശുപത്രിയുടെ മറ്റു പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കാമെന്ന് എച്ച് .സലാം എം. എൽ. എ പറഞ്ഞു. സെന്റർ അങ്കണത്തിൽ ചേർന്ന സമ്മേളനത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഷീബാ രാകേഷ് അദ്ധ്യക്ഷയായി. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ. കവിത, ബ്ലോക്ക് വൈസ് പ്രസിഡൻറ് ബിബി വിദ്യാനന്ദൻ, പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി. രമേശൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ആർ. ജയരാജ്, ശ്രീജരതീഷ്, ജി. വേണു ലാൽ, ആർ .ഉണ്ണി, സി.പി. എം ലോക്കൽ കമ്മിറ്റി സെക്രട്ടറി എ. രമണൻ, അഡ്വ.കരുമാടി ശശി, എന്നിവർ പങ്കെടുത്തു.എ .എം. ഒ ജെ. ജിൻസി സ്വാഗതം പറഞ്ഞു.