ആലപ്പുഴ: എസ്.ഡി കോളേജ് മാനേജരും ജവഹർ ബാലഭവൻ പ്രസിഡന്റുമായിരുന്ന പി.വേണുഗോപാലിന്റെ ചരമവാർഷികദിനമായ നാളെ പി.വേണുഗോപാൽ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ അനുസ്മരണം നടത്തുന്നു. രാവിലെ 10ന് എസ്.ഡി.വി ബോയ്സ് ഹൈസ്ക്കൂളിൽ നടക്കുന്ന അനുസ്മരരണ സമ്മേളനം പി.പി.ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഫൗണ്ടേഷൻ പ്രസിഡന്റ് പ്രൊഫ.എസ്.വിജയൻ അദ്ധ്യക്ഷത വഹിക്കും. സാംസ്ക്കാരിക പ്രതിഭകളെ നഗരസഭാ വൈസ് ചെയർമാൻ പി.എസ്.എം ഹുസൈൻ ഉപഹാരം നൽകി അനുമോദിക്കും.