
മാന്നാർ: മാന്നാർ കുറ്റിയിൽമുക്കിന് അടുത്ത് പെട്രോൾ പമ്പിന് സമീപം നിയന്ത്രണംവിട്ട കാർ കടയിലേക്ക് ഇടിച്ചുകയറി. ഇന്നലെ പുലർച്ചെ 3.10നാണ് വാഗൺ ആർ കാർ ഇടിച്ച് കയറി മാന്നാർ നാഥൻപറമ്പിൽ സിയാദിന്റെ ഉടമസ്ഥതയിലുള്ള അൽനൂർ ബജിക്കടയുടെ മുൻഭാഗവും അതിനോടുചേർന്നുള്ള യുപി സ്വദേശിയുടെ ലോട്ടറിക്കടയുടെ തട്ടും തകർന്നു വീണത്. കാറിനും കേടുപാടുകൾ സംഭവിച്ചു. ബജിക്കട തുറക്കുന്നതിനു പത്ത് മിനിറ്റ് മുമ്പ് അപകടം നടന്നതിനാൽ വൻ ദുരന്തം ഒഴിവായി. തിരുവനന്തപുരം എയർപോട്ടിൽ നിന്നും തിരുവല്ലയിലേക്ക് പോകുമ്പോഴാണ് കാർ അപകടത്തിൽപ്പെട്ടത്. കുട്ടംപേരൂർ സ്വദേശിയുടേതാണ് കാർ. മാന്നാർ പൊലീസ് സ്ഥലത്തെത്തി വേണ്ട നടപടികൾ സ്വീകരിച്ചു.