മാന്നാർ: അഗ്നിബാധ തുടർക്കഥയാവുന്ന മാന്നാറിൽ അടിയന്തിരമായി ഫയർ സ്റ്റേഷൻ സ്ഥാപിക്കുന്നതിന് വേണ്ട നടപടികൾ കൈക്കൊള്ളാൻ സംസ്ഥാന സർക്കാരിനെ സമീപിക്കുമെന്ന് മാന്നാർ പഞ്ചായത്ത് ഭരണ സമിതി അറിയിച്ചു. ഫയർ സ്റ്റേഷന് സ്ഥലം കണ്ടെത്തണമെന്ന മന്ത്രി സജി ചെറിയാന്റെ പ്രതികരണത്തെ സ്വാഗതം ചെയ്യുന്നതായും സ്ഥലം കണ്ടെത്തി നൽകുമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി രത്നകുമാരി, വൈസ് പ്രസിഡന്റ് സുനിൽ ശ്രദ്ധേയം, ഗ്രാമ പഞ്ചായത്ത് അംഗം വി.ആർ ശിവപ്രസാദ് എന്നിവർ പറഞ്ഞു. അടുത്ത ഗ്രാമപഞ്ചായത്ത് കമ്മിറ്റിയിൽ ഫയർസ്റ്റേഷൻ മാന്നാറിൽ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള നിവേദനം സർക്കാരിലേക്ക് നൽകുവാനായി തീരുമാനം കൈക്കൊള്ളുമെന്നും പറഞ്ഞു.