
പൂച്ചാക്കൽ : ഡി.വൈ.എഫ്.ഐ അരൂക്കുറ്റി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഗ്രാമോത്സവം ഇന്നലെ സമാപിച്ചു. സിനിമാതാരം അനൂപ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മേഖല സെക്രട്ടറി രഞ്ജിത്ത് അദ്ധ്യക്ഷനായി. നാടൻപാട്ട് കലാകാരൻ പുന്നപ്ര ജ്യോതികുമാർ മുഖ്യാഥിതിയായി. സമ്മാനദാനം ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. ദിനൂപ് വേണു നിർവഹിച്ചു. സംഘടകസമിതി ചെയർമാൻ വിനുബാബു സ്വാഗതം പറഞ്ഞു. ജില്ലാ കമ്മിറ്റി അംഗം അനുപ്രിയ ദിനൂപ്, ജില്ലാ പഞ്ചായത്ത് അംഗം ബിനിത പ്രമോദ്, മേഖല പ്രസിഡന്റ് ഉബൈദ്, മജീദ്, റാഹില എന്നിവർ പങ്കെടുത്തു.