
മാന്നാർ : മാവേലിക്കര ബ്ലോക്ക് പഞ്ചായത്തിന്റെ 2020 - 2021 പദ്ധതിയിലുൾപ്പെടുത്തി മാന്നാർ ഗ്രാമപഞ്ചായത്തിൽ വാട്ടർ ഫിൽറ്റർ വിതരണം നടത്തി. മുന്നൂറ് പേർക്കാണ് വിതരണം നടത്തിയത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനിൽ ശ്രദ്ധേയം അദ്ധ്യക്ഷത വഹിച്ചു. മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബി.കെ.പ്രസാദ് യോഗം ഉദ്ഘാടനം ചെയ്തു.
മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി.രത്നകുമാരി വിതരണോദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്തംഗങ്ങളായ വി.ആർ.ശിവപ്രസാദ് , അനീഷ് മണ്ണാരേത്ത്, സി.ഡി.എസ് ചെയർപേഴ്സൺ ഇന്ദിര ദാസ്, ഗ്രാമസേവകൻ മനോജ് എന്നിവർ പങ്കെടുത്തു.