tur

തുറവൂർ: കിഴക്കേ ചമ്മനാട് ഭഗവതി ക്ഷേത്രത്തിൽ കൃഷ്ണശിലയിൽ പുതുക്കിപ്പണിയുന്ന തീർത്ഥക്കിണറിന്റെ അടിയിൽ സ്ഥാപിക്കുന്നതിനായുള്ള നെല്ലിപ്പലകയുടെ സമർപ്പണം അദ്ധ്യാപികയായ കോടംതുരുത്ത് ശ്രീനന്ദനത്തിൽ സാവിത്രി നിർവഹിച്ചു. കണ്ണൂർ രാംദാസിന്റെ നേതൃത്വത്തിലാണ് ആയിരക്കണക്കിന് വർഷം കിണറുകളിൽ ശുദ്ധീകരണപ്രക്രിയക്കും ഔഷധഗുണവുമുള്ള ജലം ലഭിക്കുന്നതിനായി പ്രത്യേക അളവിൽ നെല്ലിപ്പലക നിർമ്മിച്ച് ക്ഷേത്രത്തിൽ എത്തിച്ചത്. ചടങ്ങിൽ ദേവസ്വം പ്രസിഡന്റ് എസ്. ദിലീപ് കുമാർ, ക്ഷേത്രം മേൽശാന്തി ബ്രഹ്മസ്വംവെളി ഹരിദാസ് തുടങ്ങിയവർ പങ്കെടുത്തു.