ഹരിപ്പാട്: പാനൂർ ഫിഷറീസ് ആശുപത്രിയെ കൂടുതൽ പുരോഗതിയിലേക്ക് എത്തിക്കാൻ നടപടികൾ സ്വീകരിക്കുമെന്ന് രമേശ് ചെന്നിത്തല എം.എൽ.എ പറഞ്ഞു. എം.എൽ. എ ഫണ്ടിൽ നിന്നും ഒരു കോടി 70 ലക്ഷം രൂപ ചെലവഴിച്ച് ഫിഷറീസ് ആശുപത്രിക്കായി നിർമ്മിക്കുന്ന 20 കിടക്കകളുള്ള ഐസൊലേഷൻ വാർഡിന്റെ നിർമ്മാണ ഉദ്ഘാടനം നടത്തുകയായിരുന്നു അദ്ദേഹം. തീരദേശ ജനങ്ങൾക്ക് സഹായകമാകുന്ന രീതിയിൽ തൃക്കുന്നപ്പുഴ സി എച്ച് സി യിൽ ഡയാലിസിസ് യൂണിറ്റുകൾ ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു. എൻ.എച്ച് .എം 14 ലക്ഷം രൂപയും തൃക്കുന്നപ്പുഴ ഗ്രാമ പഞ്ചായത്ത് നാല് ലക്ഷം രൂപയും അനുവദിച്ച് നിർമ്മാണം പൂർത്തീകരിച്ച പുതിയ ലാബ് കെട്ടിടത്തിന്റെ ഉദ്ഘാടനവും അദേഹം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. വിനോദ് കുമാർ ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.ടി.എസ് താഹ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റജില, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സിയാർ തൃക്കുന്നപ്പുഴ, എസ്.സുജിത്ത് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സുധിലാൽ തൃക്കുന്നപ്പുഴ, നദീറ ഷാക്കിർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സി.എച്ച് സാലി, എൻ.സി.അനിൽകുമാർ, ഷാജില, മുഹമ്മദ് കുഞ്ഞ് പടന്നയിൽ, ഡെപ്യൂട്ടി ഡി.എംഒ ഡോ. ശ്രീഹരി തുടങ്ങിയവർ സംസാരിച്ചു. മെഡിക്കൽ ഓഫീസർ ഡോ. ശരത് പി എസ് നന്ദി പറഞ്ഞു