മാവേലിക്കര: ശ്രീബുദ്ധ റസിഡൻസ് അസോസിയേഷന്റെയും പ്രബുദ്ധ ഭാരത് സംഘ് മാവേലിക്കരയുടേയും സംയുക്ത ആഭിമുഖ്യത്തിൽ ബുദ്ധ പൗർണമിദിനം ആചരിച്ചു. എസ്.ബി.ആർ.എ പ്രസിഡന്റ് വിദ്യാധരൻ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പി.ജെ.ആന്റണി, ജി.രാജൻ, കെ.തങ്കപ്പൻ, അനിൽകുമാർ, ഹരികുമാർ, അഖിലേഷ് തുടങ്ങിയവർ പങ്കെടുത്തു.