മാവേലിക്കര: എയർഫോഴ്‌സ് അസോസിയേഷൻ ആലപ്പുഴ ജില്ലാ ചാപ്റ്ററിന്റെ വാർഷിക പൊതുയോഗവും കുടുംബ സംഗമവും മാവേലിക്കരയിൽ നടന്നു. ഗ്രൂപ്പ് ക്യാപ്ടൻ പി.എസ്.സനൽകുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി.ഒ.ജോണ്‍ അദ്ധ്യക്ഷനായി. പത്തനംതിട്ട ജില്ലാ ക്യാന്റീന്‍ ഓഫീസർ എ.സുരേഷ്‌കുമാർ,എസ്.പരമേശ്വരൻ, രവീന്ദ്രന്‍ നായർ, സി.പി.രാജൻ, ഹിഹരൻ, ഗോപിനാഥ്, ജയശ്രീ എന്നിവർ സംസാരിച്ചു.