കുട്ടനാട് : എസ്.എൻ.ഡി.പി യോഗം പുളിങ്കുന്ന് 5-ാം നമ്പർ ശാഖയിൽ വിദ്യാർത്ഥികൾക്കുളള പഠനോപകരണ വിതരണം നടത്തി.കുട്ടനാട് യൂണിയൻ വൈസ് ചെയർമാൻ എം.ഡി.ഓമനക്കുട്ടൻ യോഗം ഉദ്ഘാടനം ചെയ്തു. ശാഖാ യോഗം പ്രസിഡന്റ് ഡി.സനൽകുമാർ അദ്ധ്യക്ഷത വഹിച്ചു. പുളിങ്കുന്ന് ഗ്രമപഞ്ചായത്തഗം രജനി ഉത്തമൻ,ശാഖാ യോഗം വൈസ് പ്രസിഡന്റ് കെ.പുരഷോത്തമൻ,യൂത്ത് മൂവ്‌മെന്റ് ശാഖാ സെക്രട്ടറി അജിത്ത്.എ.കെ,വനിതാ സംഘം പ്രസിഡന്റ് വിനീത അനിൽകുമാർ,വനിതാ സംഘം സെക്രട്ടറി വാസന്തി കുഞ്ഞമോൻ തുടങ്ങിയവർ സംസാരിച്ചു .ശാഖാ സെക്രട്ടറി പി.സജീവ് സ്വാഗതവും യൂണിയൻ കമ്മറ്റി അംഗം പി.ടി.അനിൽകുമാർ നന്ദിയും പറഞ്ഞു.