മാവേലിക്കര: സി.പി.എം മാവേലിക്കര ഏരിയാ കമ്മറ്റി അംഗവും തഴക്കര ലോക്കൽ കമ്മറ്റി സെക്രട്ടറിയും കല്ലുമല സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായിരുന്ന പി.കെ ശശിധരന്റെ ഒന്നാം ചരമ വാർഷികം ഇന്ന് ആചരിക്കും. രാവിലെ 8ന് വീട്ടിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തും. 10ന് കല്ലുമല സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ അഭയം പെയിൻ ആന്റ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടറുമാർ പങ്കെടുക്കുന്ന മെഡിക്കൽ ക്യാമ്പ് നടക്കും.വൈകിട്ട് 4ന് കല്ലുമല തെക്കേമുക്കിൽ അനുസ്മരണ റാലിയും സമ്മേളനവും നടക്കും. സി.പി.എം കേന്ദ്രകമ്മറ്റി അംഗം സി.എസ്.സുജാത ഉദ്ഘാടനം ചെയ്യും. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ ജി.ഹരിശങ്കർ, എ.മഹേന്ദ്രൻ, ഏരിയാ സെക്രട്ടറി കെ.മധുസൂദനൻ, ജില്ലാ കമ്മറ്റി അംഗങ്ങളായ മുരളി തഴക്കര, കോശി അലക്സ്, ആർ.രാജേഷ്, ലീലാ അഭിലാഷ്, എം.എസ് അരുൺകുമാർ എം.എൽ.എ, എസ്.അനിരുദ്ധൻ, റ്റി.പി ഗോപാലൻ, അഡ്വ.നവീൻ മാത്യു ഡേവ്ഡ്, റ്റി.യശോധരൻ, കെ.രഘുപ്രസാദ്, ഉമ്മൻ നൈനാൻ എന്നിവർ സംസാരിക്കും. സംഘാടക സമിതി ചെയർമാൻ അഡ്വ.മെറിൽ.എം ദാസ്, കൺവീനർ എ.ശ്രീജിത്ത്, എസ്.ശ്രീകുമാർ എന്നിവർ റാലിക്ക് നേതൃത്വം നൽകും.