മാവേലിക്കര: ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിലെ ശ്രീദേവി വിലാസം ഹിന്ദുമത കൺവൻഷൻ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ശ്രേയസ് - 2022 എന്ന പേരിൽ നടത്തുന്ന കരിയർ ഗൈഡൻസ് സെമിനാറിന് തുടക്കമായി. ക്ഷേത്രത്തിന്റെ കിഴക്കേ നടയിലുള്ള അനുഗ്രഹ ഓഡിറ്റോറിയത്തിലാണ് സെമിനാർ നടക്കുന്നത്.കരിയർ, സയൻസ് ആന്റ് ടെക്‌നോളജി, മാനേജ്‌മെന്റ് എന്നിവയും മറ്റ് ആധുനിക തൊഴിൽ മേഖലകളുമായി ബന്ധപ്പെട്ട വിദഗ്ധരാണ് കരിയർ ഗൈഡൻസ് സെമിനാർ നയിക്കുന്നത്. ഐ.എസ്.ആർ.ഓ ഒരുക്കുന്ന ബഹിരാകാശ പര്യവേക്ഷണ രംഗത്തെ ഉൾപ്പെടെയുള്ള പ്രമുഖ സ്ഥാപനങ്ങളുടെ വിജ്ഞാനപ്രദമായ സ്റ്റാളുകളും ഉണ്ട്. കരിയർ, മോട്ടിവേഷൻ ഗുരുക്കൻമാരായ മുൻ ഡി.ജി.പി ഡോ.അലക്‌സാണ്ടർ ജേക്കബ്, റിട്ട.ജോയിന്റ് എൻട്രൻസ് കമ്മിഷണർ ഡോ.രജുകൃഷ്ണൻ, ഐ.എസ്.ആർ.ഓ സ്പേയ്സ് ഫിസിക്സ് ലാബ് ഡയറക്ടടർ ഡോ.രാജീവ്, ആലപ്പുഴ മെഡിക്കൽ കോളേജ് ഡോക്ടർ ഡോ.പദ്മകുമാർ, പോസിറ്റീവ് തോട്ട് ഡയറക്ടർ ഡോ.യഹ്യാഖാൻ തുടങ്ങിയവർ ക്ലാസുകൾ നയിക്കും . സെമിനാറും പ്രദർശനവും ഇന്ന് സമാപിക്കും.