ph

കായംകുളം: കായംകുളം ഗവ. എൽ.പി സ്കൂളിന് പുതിയ മുഖം. കവാടത്തിൽ തന്നെ മയിലുകളും മാനുകളും നിറച്ച് കുസൃതി കുരുന്നുകളെ ആകർഷിയ്ക്കുവാൻ അണിഞ്ഞൊരുങ്ങുകയാണ് നൂറ്റാണ്ട് പിന്നിട്ട ഈ വിദ്യാലയ മുത്തശി. ആലപ്പുഴ ജില്ലയിലെ ആദ്യ മാതൃക പ്രീ പ്രൈമറി സ്കൂൾ കൂടിയാണ് ഇത്.
സമഗ്ര ശിക്ഷ കേരളയുടെ ഭാഗമായി അനുവദിച്ച 15 ലക്ഷം രൂപയും കായംകുളം നഗരസഭ അനുവദിച്ച 15 ലക്ഷം രൂപയും ഉപയോഗിച്ച് നിർമ്മാണം പൂർത്തീകരിച്ചു കൊണ്ടിരിക്കുന്ന പ്രീപ്രൈമറി കെട്ടിടത്തിന്റെ ഉദ്ഘാടനം ഈ മാസം നടക്കും. പ്രീ പ്രൈമറി കുട്ടികൾക്ക് അവരുടെ ശാരീരിക മാനസിക വികാസങ്ങളെ പരിപോഷിപ്പിക്കുന്നതിനുള്ള സംവിധാനങ്ങളാണ് ഒരുങ്ങുന്നത്.

ത്രീ പ്ലസ് ഫോർ പ്ലസ് കുട്ടികളുടെ തീമുകളെ അടിസ്ഥാനമാക്കിയാണ് സ്കൂളിൽ ക്ലാസ് മുറികൾ ക്രമീകരിച്ചിരിക്കുന്നത്. പ്രവേശനകവാടം പ്ലേഗ്രൗണ്ട്( ഇൻഡോർ ഔട്ട്ഡോർ തുടങ്ങി ഒരു പ്രീ പ്രൈമറി കുട്ടിക്ക് എസ്.സി ഇ ആർ ടി നിർദ്ദേശിക്കുന്ന പ്രകാരമുള്ള എല്ലാ സാമഗ്രികളും ഒരുക്കിയിട്ടുണ്ട്.

യാതൊരുവിധ ഫീസും ഇല്ലാതെ ഉന്നത നിലവാരത്തിലുള്ള മെച്ചപ്പെട്ട വിദ്യാഭ്യാസം കുട്ടികൾക്ക് ലഭിയ്ക്കും.

പി.ശശികല ചെയർപേഴ്സൺ

കായംകുളം നഗരസഭ