bdj

ഹരിപ്പാട്: എസ്.എൻ.ഡി.പി യോഗം ചേപ്പാട് യൂണിയൻ ശ്രീനാരായണ എംപ്ലോയീസ് ഫോറം, പെൻഷനേഴ്സ് കൗൺസിൽ രൂപികരണയോഗവും, ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു. യൂണിയൻ പ്രസിഡന്റ്‌ എസ്.സലികുമാർ അദ്ധ്യക്ഷനായി. ശ്രീനാരായണ എംപ്ലോയിസ് ഫോറം കേന്ദ്രസമിതി പ്രസിഡന്റ് അജുലാൽ ഉദ്ഘാടനം നിർവ്വഹിച്ചു. ശ്രീനാരായണ എംപ്ലോയിസ് ഫോറം വൈസ് പ്രസിഡന്റ് ബൈജു, ട്രഷറർ ഡോ. വിഷ്ണു, കേന്ദ്രസമിതി എക്സിക്യൂട്ടീവ് അംഗം ദിനു വാലുപറമ്പിൽ, യൂണിയൻ വൈസ് പ്രസിഡന്റ് ഡി.കാശിനാഥൻ, യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളായ എം.കെ ശ്രീനിവാസൻ, ഡി.ധർമ്മരാജൻ, കൗൺസിൽ അംഗങ്ങളായ തൃക്കുന്നപ്പുഴ പ്രസന്നൻ, പി.എൻ. അനിൽകുമാർ, എസ്. ജയറാം, ബി. രഘുനാഥ്, ജെ.ബിജുകുമാർ, ബിനുകരുണാകരൻ, യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് ജിതിൻ ചന്ദ്രൻ, സെക്രട്ടറി നിധിൻകൃഷ്ണൻ, വനിതാസംഘം യൂണിയൻ പ്രസിഡന്റ് ബി.വിമല, സുനിതമ്പാൻ എന്നിവർ പങ്കെടുത്തു. യൂണിയൻ സെക്രട്ടറി എൻ അശോകൻ സ്വാഗതം പറഞ്ഞു. ശ്രീനാരായണ എംപ്ലോയിസ് ഫോറം ഭാരവാഹികളായി അജീഷ് മഹാദേവികാട് (പ്രസിഡന്റ്), പ്രകാശ് ഏവൂർ (സെക്രട്ടറി), സുപ്രഭ ഏവൂർ ( .വൈ.പ്രസിഡന്റ്), സിജു മഹാദേവികാട് (ട്രഷറർ), രാജേഷ് (ജോ.സെക്രട്ടറി) എന്നിവരെയും ശ്രീനാരായണ പെൻഷനേഴ്സ് കൗൺസിൽ ഭാരവാഹികളായി രാജീവ് കള്ളിക്കാട് (പ്രസിഡന്റ്), സുധീർ മംഗലം (സെക്രട്ടറി), വിശ്വംഭരൻ പെരുമ്പള്ളി (വൈ.പ്രസിഡന്റ്) എന്നിവരെയും തിരഞ്ഞെടുത്തു.