ആലപ്പുഴ: കിടങ്ങാംപറമ്പ് ഭുവനേശ്വരി ക്ഷേത്രത്തിലെ ധ്വജപ്രതിഷ്ഠയുടെ ഭാഗമായുള്ള ഉത്സവത്തിന് കൊടിയേറി. തന്ത്രി പുതുമന എസ്.ദാമോദരൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിലായിരുന്നു ചടങ്ങുകൾ. ശ്രീലകം നവീകരണവും, ധ്വജം വാസ്തുശാസ്ത്രപ്രകാരം പുതുക്കി ചെമ്പുപറകളും ഉത്തമ ലോഹവാഹനവും അഷ്ടദിക്പാലകരെയും നിർമ്മിച്ചുള്ള സമർപ്പണച്ചടങ്ങ് തിങ്കളാഴ്ച്ച പൂർത്തിയായിരുന്നു. ഇന്ന് വൈകിട്ട് 4ന് സതീഷ് ആലപ്പുഴയുടെ പ്രഭാഷണം, 4.45ന് കാഴ്ച ശ്രീബലി, വൈകിട്ട് 7 മുതൽ സംഗീത സന്ധ്യ,നാളെ രാത്രി 7ന് ദേവീ സ്ത്രോത്ര സംഗീതാർച്ചന. 20ന് രാവിലെ 8.30 മുതൽ ഉത്സവബലി, വൈകിട്ട് 7 മുതൽ സോപാന സംഗീതം. 21ന് വൈകിട്ട് 7ന് ഭക്തിഗാനമേള. 22ന് വൈകിട്ട് 7 മുതൽ നൃത്തോത്സവം, തുടർന്ന് പള്ളിവേട്ട. 23ന് വൈകിട്ട് 3ന് ആറാട്ട് പുറപ്പാട്, വൈകിട്ട് 7ന് ഭക്തിഗാന തരംഗിണി, ശേഷം വലിയകാണിക്ക സമർപ്പണത്തോടെ കൊടിയിറക്ക്.