
തുറവൂർ:പറയകാട് കാനാപറമ്പ് കുടുംബ ക്ഷേത്രത്തിലെ നാലാം കലശത്തോടനുബന്ധിച്ച് നടന്ന വൈദീക ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി പി.വി. സുശീലൻ മുഖ്യ കാർമ്മികനായി. ഇന്നലെ രാവിലെ ഗണപതി ഹോമവും പഞ്ചവിംശതി കലശ പുജയും തുടർന്ന് കലശാഭിഷേകവും നടന്നു. ക്ഷേത്രത്തിലെ സർപ്പ - ഗന്ധർവ ഉത്സവം തുടങ്ങി. 20 ന് വൈകിട്ട് സമാപിക്കുമെന്ന് ക്ഷേത്രം ട്രസ്റ്റ് സെകട്ടറി വി.ആർ. ബൈജു അറിയിച്ചു.