ആലപ്പുഴ: സന്തോഷ് ട്രോഫി നേടിയ കേരള ഫുട്‌ബോൾ ടീമിന് ആലപ്പുഴയിൽ 27ന് ജില്ലാ ഫുട്‌ബോൾ അസോസിയേഷൻ നേതൃത്വത്തിൽ സ്വീകരണം നൽകും. ഇതിന് മുന്നോടിയായുള്ള സ്വാഗതസംഘം രൂപീകരണം ഇന്ന് വൈകിട്ട് 4ന് വൈ.എം.സി.എ ഹാളിൽ ചേരുമെന്ന് ജില്ലാ ഫുട്‌ബോൾ അസോസിയേഷൻ പ്രസിഡന്റ് വി.ജി.വിഷ്ണു അറിയിച്ചു.