
മാന്നാർ: അടിക്കടിയുണ്ടാകുന്ന കറന്റ് കട്ടിൽ പ്രതിഷേധിച്ച് മാന്നാർ മർച്ചന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇന്നലെ രാവിലെ മാന്നാർ കെ.എസ്.ഇ.ബി ഓഫീസിലേക്ക് വ്യാപാരികൾ പ്രതിഷേധ മാർച്ച്
നടത്തി. പരുമലക്കടവിൽ നിന്നും ആരംഭിച്ച മാർച്ച് ഇലക്ട്രിസിറ്റി ഓഫീസിനു മുന്നിൽ അസോസിയേഷൻ രക്ഷധികാരി മാന്നാർ അബ്‌ദുൾ ലത്തീഫ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അനിൽ എസ്.അമ്പിളി അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ ജന.സെക്രട്ടറി റഷീദ് പടിപ്പുരക്കൽ സ്വാഗതവും ട്രഷറർ ജമാൽ നന്ദിയും പറഞ്ഞു. പ്രകടനത്തിൽ മാന്നാറിലെ എല്ലാ വ്യാപാരികളും പങ്കെടുത്തു.