
മാന്നാർ: സാമൂഹികാരോഗ്യ കേന്ദ്രത്തിനു പടിഞ്ഞാറു പതിനേഴാം വാർഡിൽ പീടിയേക്കൽ കുന്നുംപുറത്ത് പരേതനായ അബ്ദുൽവാഹിദിന്റെ വീടിനോട് ചേർന്നുള്ള കിണർ ഇടിഞ്ഞു താണു. പതിനാലു വളയമുള്ള കിണറിന്റെ എട്ടാമത്തെ വളയമാണ് ഇടിഞ്ഞ് താണത്. പുലർച്ചെ ശബ്ദംകേട്ട് പുറത്തിറങ്ങിയപ്പോഴാണ് ഗൃഹനാഥ സുനി കിണർ ഇടിഞ്ഞത് കാണുന്നത്. വാർഡ് മെമ്പർ ശാന്തിനി.എസ് സ്ഥലത്തെത്തുകയും അധികൃതരെ വിവരമറിയിക്കുകയും ചെയ്തു.