
പൂച്ചാക്കൽ: തേവർവട്ടം ശ്രീകുമാരനാശാൻ സ്മാരക ശാഖ ഗുരുദേവ ക്ഷേത്രത്തിൽ ഗുരുദേവ ലക്ഷാർച്ചന ജൂൺ 30 ന് നടക്കും. ലക്ഷാർച്ചന കൂപ്പണിന്റെ വിതരണോദ്ഘാടനം തൈക്കാട്ടുശ്ശേരി 577-ാം നമ്പർ ശാഖ പ്രസിഡന്റ് യു.ആർ ജയചന്ദ്രനും ഭാര്യ സ്വപ്ന ജയചന്ദ്രനും ചേർന്ന് ബാബു മരോട്ടിക്കലിൽ നിന്നും ഏറ്റുവാങ്ങി നിർവഹിച്ചു. ശാഖാ സെക്രട്ടറി സിദ്ധാർത്ഥൻ, വൈസ് പ്രസിഡന്റ് സരസൻ തുടങ്ങിയവർ പങ്കെടുത്തു.