
ചാരുംമൂട് : എസ്.എൻ.ഡി.പി യോഗം വനിതാ സംഘം കേന്ദ്ര നേതൃത്വത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ കലാകായിക ഉത്സവം 2022(എറണാകുളം, ആലപ്പുഴ) പെൻസിൽ ഡ്രോയിംഗ് മത്സരത്തിൽ ചാരുംമൂട് യൂണിയനിൽ നിന്നുള്ള ആകാശ് ബി.പി ഒന്നാം സ്ഥാനം കരസ്ഥമാക്കി.കണ്ണനാകുഴി 1858-ാം നമ്പർ ആശാൻ സ്മാരക ശാഖാംഗങ്ങളായ അജിതാഭവനത്തിൽ പ്രസാദിന്റേയും അജിതയുടേയും മകനാണ് ആകാശ്. വിജയിയെ ചാരുംമൂട് യൂണിയൻ ചെയർമാൻ ജയകുമാർ പാറപ്പുറത്ത് വസതിയിൽ എത്തി ആദരിച്ചു. ചടങ്ങിൽ വൈസ് ചെയർമാൻ രഞ്ജിത്ത് രവി,അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം ചന്ദ്രബോസ്, വനിതാ സംഘം വൈസ് ചെയർപേഴ്‌സൺ രേഖസുരേഷ്,യൂത്ത് മൂവ്‌മെന്റ് ജില്ലാ കമ്മിറ്റി അംഗങ്ങളായ രാജേഷ്, സന്തോഷ്,ശാഖാസെക്രട്ടറി അനീഷ്,322-നമ്പർ ശാഖാഭാരവാഹികളായ ഷിബു,യൂത്ത് മൂവ്‌മെന്റ് സെക്രട്ടറി തൃതീഷ് എന്നിവർ പങ്കെടുത്തു.