അരൂർ: പൊലീസ് സ്റ്റേഷനിൽ പരാതി നൽകാനെത്തുന്ന സാധാരണക്കാരോടും പൊതു പ്രവർത്തകരോടും നിരന്തരം അപമര്യാദയായി പെരുമാറുന്ന അരൂർ എസ്.ഐയ്ക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കണമെന്ന് ജെ.എസ്. എസ് അരൂർ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം വഴിത്തർക്കവുമായി ബന്ധപ്പെട്ട് മൊഴി കൊടുക്കാനെത്തിയ വ്യക്തിക്കൊപ്പം സ്റ്റേഷനിലെത്തിയ ജെ.എസ്.എസ് നേതാവും മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ വി.കെ. ഗൗരീശനെ സ്റ്റേഷനിൽ വച്ച് അപമാനിക്കുകയും മോശമായി പെരുമാറുകയും ചെയ്തതായി കമ്മിറ്റി ആരോപിച്ചു. ഇതു സംബദ്ധിച്ച് മുഖ്യമന്ത്രിയ്ക്കും പൊലീസ് കംപ്ലയിൻ്റ് അതോറിറ്റിയ്ക്കും പട്ടികജാതി പട്ടികവർഗ ഗോത്രവർഗ കമ്മീഷനും ഗൗരിശൻ പരാതി നൽകി. യോഗത്തിൽ അരൂർ മണ്ഡലം പ്രസിഡൻറ് വി.കെ. അംബർഷൻ അദ്ധ്യക്ഷനായി .സെക്രട്ടറി റെജി റാഫേൽ , യു കെ. കൃഷ്ണൻ, കെ.പി. വിദ്യാധരൻ, ഫിറോസ്, പുഷ്ക്കരൻ, പ്രസന്നൻ ചേരുങ്കൽ, മനോജ്, ലെനിൻ, ഫർഖാൻ റഹിം, ഫാത്തിമ ബീവി, ശ്രീകുമാർ, ലെനിൻ, എ കെ ബാബു, പള്ളിപ്പുറം ഗോപി, മുഹമ്മദ് കണിശ്ശേരി എന്നിവർ പങ്കെടുത്തു.