boat

പൂച്ചാക്കൽ : വെെക്കം - എറണാകുളം റൂട്ടിൽ സർവ്വീസ് നടത്തിയിരുന്ന വേഗ ബോട്ട് തിരികെ എത്തിച്ച് യാത്രാ ക്ളേശം പരിഹരിക്കണമെന്ന് ബോട്ട് പാസഞ്ചേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. വേഗ ഇപ്പോൾ എറണാകുളം ഐലൻഡ് റൂട്ടിലാണ് സർവീസ് നടത്തുന്നത്. മണപ്പുറം, പൂച്ചാക്കൽ, അരൂക്കുറ്റി, പെരുമ്പളം തുടങ്ങിയ സ്ഥലങ്ങളിലെ യാത്രക്കാർക്ക് സൗകര്യപ്രദമായിരുന്ന വേഗ ഇവിടെ നിന്ന് മാറ്റിയത് പ്രതിഷേധാർഹമാണെന്ന് അസോസിയേഷൻ പ്രസിഡന്റ് സോമനാഥൻ പറഞ്ഞു. യാത്രാ ബോട്ടുകളെ മാത്രം ആശ്രയിക്കുന്ന പെരുമ്പളത്ത് നിന്ന് എറണാകുളേത്തേക്ക് സർവീസ് തുടങ്ങണമെന്നാണ് ആവശ്യം.