
മാന്നാർ: എസ്.എൻ.ഡി.പി യോഗം യൂത്ത്മൂവ്മെന്റ് കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മെയ് 28 ന് നടക്കുന്ന ആലപ്പുഴജില്ലാ പ്രവർത്തക സംഗമം വിജയിപ്പിക്കുന്നതിൻ്റെ ഭാഗമായുള്ള യൂണിയൻതല പ്രവർത്തന റിപ്പോർട്ട് സമാഹരണം ഇന്നലെ രാവിലെ 11 ന് മാന്നാർയൂണിയൻ ഓഫീസിൽ നടന്നു. യൂത്ത്മൂവ്മെൻറ് കേന്ദ്രസമിതി പ്രസിഡൻ്റ് സന്ദീപ് പച്ചയിൽ, സെക്രട്ടറി രാജേഷ് നെടുമങ്ങാട്, ജോയിൻ്റ് സെക്രട്ടറി സജീഷ് മണലേൽ എന്നിവർ പങ്കെടുത്തു. യൂണിയൻ കൺവീനർ ജയലാൽ എസ്.പടീത്തറ പ്രവർത്തന റിപ്പോർട്ട് സന്ദീപ് പച്ചയിലിന് കൈമാറി. യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയംഗം ദയകുമാർ ചെന്നിത്തല, യൂത്ത്മൂവ്മെൻ്റ് യൂണിയൻ ഭാരവാഹികളായ അരുൺകുമാർ, കിരൺ, അനീഷ് ചേങ്കര എന്നിവർ സംസാരിച്ചു.