
ചേർത്തല: എസ്.എൻ.ഡി.പി യോഗം കണിച്ചുകുളങ്ങര യൂണിയൻ യൂത്ത് മൂവ്‌മെന്റിന്റെ നേതൃത്വത്തിൽ കണിച്ചുകുളങ്ങര ദേവസ്വം സ്‌കൂൾ ഗ്രൗണ്ടിൽ കായികപരിശീലനത്തിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് ജഴ്‌സികൾ വിതരണം ചെയ്തു.യൂണിയൻ സെക്രട്ടറി ഇൻ ചാർജ്ജ് പി.എസ്.എൻ ബാബു ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ ഡി.രാധാകൃഷ്ണൻ, ദേവസ്വം സെക്രട്ടറി പി.കെ.ധനേശൻ, യൂത്ത്മൂവ്‌മെന്റ് യൂണിയൻ വൈസ് പ്രസിഡന്റ് സഞ്ജു പോക്കാട്ട്,കായിക അദ്ധ്യാപകൻ സുജീഷ്,അദ്ധ്യാപകരായ അജിമോൻ,സുമേഷ്, രാമകൃഷ്ണൻ,ദിലീപ് എന്നിവർ പങ്കെടുത്തു.യൂത്ത്മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് ടി.കെ.അനിലാൽ സ്വാഗതവും സെക്രട്ടറി ഷിബുപുതുക്കാട്ട് നന്ദിയും പറഞ്ഞു.