മാവേലിക്കര സി.പി.എം മാവേലിക്കര ഏരിയ കമ്മിറ്റിയംഗവും കെ.എസ്.വൈ.എഫ് താലൂക്ക് സെക്രട്ടറിയും കല്ലുമല കാർഷിക സഹകരണ ബാങ്ക് പ്രസിഡന്റുമായിരുന്ന പി.കെ ശശിധരന്റെ ഒന്നാം ചരമവാർഷികാചരണത്തോടനുബന്ധിച്ച് കല്ലുമലയിൽ നടന്ന അനുസ്മരണ യോഗം സി.പി.എം കേന്ദ്രകമ്മിറ്റിയംഗം സി.എസ് സുജാത ഉദ്ഘാടനം ചെയ്തു. സി.പി.എം തഴക്കര ലോക്കൽ സെക്രട്ടറി എസ്.ശ്രീകുമാർ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയേറ്റംഗം അഡ്വ.ജി.ഹരിശങ്കർ, ഏരിയ സെക്രട്ടറി കെ.മധുസൂദനൻ, ജില്ലാ കമ്മറ്റി അംഗങ്ങളായ മുരളി തഴക്കര, കോശിഅലക്സ്, ലീല അഭിലാഷ്, എസ്.അനിരുദ്ധൻ, ടി.പി ഗോപാലൻ, അഡ്വ.നവീൻ മാത്യു ഡേവിഡ്, കെ.രഘുപ്രസാദ്, ഉമ്മൻ നൈനാൻ എന്നിവർ സംസാരിച്ചു. എ.ശ്രീജിത്ത് സ്വാഗതവും അഡ്വ.മെറിൽ.എം ദാസ് നന്ദിയും പറഞ്ഞു. രാവിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും വൈകിട്ട് അനുസ്മരണ റാലിയും നടന്നു. അഭയം പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെയും കല്ലുമല സഹകരണ ബാങ്കിന്റെയും സംയുക്താഭിമുഖ്യത്തിൽ നടന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് ഏരിയ സെക്രട്ടറി കെ.മധുസൂദനൻ ഉദ്ഘാടനം ചെയ്തു. ബാങ്കിൽ സ്ഥാപിച്ച പി.കെ ശശിധരന്റെ ചിത്രം ജില്ലാ കമ്മിറ്റിയംഗം മുരളി തഴക്കര അനാച്ഛാദനം ചെയ്തു