
ചേർത്തല: ബൈക്ക് യാത്രക്കാരനായ യുവാവ് കാറിടിച്ച് മരിച്ചു.തുറവൂർ അന്ധകാരനഴി വിഷ്ണുനിവാസിൽ പ്രസാദിന്റെ മകൻ വിഷ്ണു പ്രസാദ് (26) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ദേശീയപാതയിൽ ട്രാവൻകൂർ പാലസ് ഹോട്ടലിന് സമീപത്തായിരുന്നു അപകടം. തണ്ണീർമുക്കത്ത് സുഹൃത്തിന്റെ വീട്ടിൽ പോയ ശേഷം മടങ്ങുന്നതിനിടെയായിരുന്നു അപകടം.ഇയാൾ സഞ്ചരിച്ചിരുന്ന ബൈക്കിൽ കാറിടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ വിഷ്ണുവിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കാർ ഡ്രൈവർക്കും പരുക്കേറ്റു. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. സംസ്‌കാരം നടത്തി. ഭാര്യ: ബിബിത.മാതാവ്:മിനി.മകൾ: അദ്വിയ.സഹോദരി:വീണ.