elect

മണ്ണഞ്ചേരിയിൽ കോൺഗ്രസ്, മണക്കാട് സി.പി.എം

ആലപ്പുഴ: ജില്ലയിലെ ഭരണിക്കാവ് ബ്ളോക്ക് പഞ്ചായത്തിലെ മണക്കാട് വാർഡിലും മണ്ണഞ്ചേരി പഞ്ചായത്തിലെ മൂന്നാം വാർഡിലും നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ സിറ്റിംഗ് സീറ്റുകൾ മുന്നണികൾ നിലനിറുത്തി. മണക്കാട് സി.പി.എമ്മിലെ കെ.വി. അഭിലാഷ് കുമാർ കോൺഗ്രസിലെ സുഹൈർ വള്ളികുന്നത്തെ 634 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. മണ്ണഞ്ചേരി മൂന്നാം വാർഡിൽ കോൺഗ്രസിലെ എം.വി. സുനിൽ കുമാർ 134 വോട്ടിന്റെ ഭൂരിപക്ഷത്തോടെ വാർഡ് നിലനിറുത്തി. രണ്ടിടങ്ങളിലും ഭരണമാറ്റ സാദ്ധ്യതകളില്ല. ജനപ്രതിനിധികളുടെ മരണത്തെ തുടർന്നായിരുന്നു ഉപതിരഞ്ഞെടുപ്പ്.

മണ്ണഞ്ചേരി പഞ്ചായത്ത് മൂന്നാം വാർഡ്

എം.വി. സുനിൽ കുമാർ ( കോൺഗ്രസ്') - 581

സനൂപ് കുഞ്ഞുമോൻ ( സി.പി.ഐ) - 447

അബ്ദുൾ ജബ്ബാർ ചക്കനാടൻ ( എസ്.ഡി.പി.ഐ) - 374

ദീപു ചാക്കോംപള്ളി ( ബി.ജെ.പി) - 58

ഭൂരിപക്ഷം: 134

ഭരണിക്കാവ് ബ്ളോക്ക് പഞ്ചായത്ത് മണക്കാട് വാർഡ്

കെ.വി. അഭിലാഷ് കുമാർ ( സി.പി.എം) - 3912

സുഹൈർ വള്ളികുന്നം ( കോൺഗ്രസ്) - 3278

അഡ്വ. ഹരീഷ് കാട്ടൂർ ( ബി.ജെ.പി) - 1446

പി. ചന്ദ്രബോസ് ( സ്വതന്ത്രൻ) - 143

ഭൂരിപക്ഷം: 634