ആലപ്പുഴ: കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് കഴിഞ്ഞ മാസം ജോലി ചെയ്തതിന്റെ കൂലി മാസം പകുതി പിന്നിട്ടിട്ടും നൽകാത്തതിൽ എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ്) പ്രതിഷേധിച്ചു. ആലപ്പുഴ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ നടത്തിയ പ്രതിഷേധ പരിപാടി ജില്ലാ സെക്രട്ടറി എസ്.സീതി ലാൽ ഉദ്ഘാടനം ചെയ്തു.
തൊഴിലാളി വർഗ്ഗത്തിനു വേണ്ടി നിലകൊള്ളുന്നുവെന്ന് അവകാശപ്പെടുന്ന ഇടതുപക്ഷ മുന്നണി സർക്കാരിന്റെ കാലത്ത് ഇത്രയും കടുത്ത തൊഴിലാളി വിരുദ്ധ നടപടി ഉണ്ടാകുന്നത് ലജ്ജാകരമാണെന്നും ഇതിന്നെതിരെ ബഹുജന മനസ്റ്റാക്ഷി ഉയരണമെന്നും അദേഹം അഭ്യർത്ഥിച്ചു. പ്രതിഷേധ പരിപാടിക്ക് ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.മുരളി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം എൻ.കെ.ശശികുമാർ, ജില്ലാ കമ്മറ്റിയംഗം കെ.ആർ.ശശി തുടങ്ങിയവർ പ്രസംഗിച്ചു.