ഹരിപ്പാട്: കരുവാറ്റാ പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെ നിലവിലെ കെട്ടിടം പൊളിച്ചുമാറ്റുന്നതിനാൽ 20,21,22 തിയതികളിൽ ആരോഗ്യകേന്ദ്രത്തിൽ ഒ.പി പ്രവർത്തിക്കില്ല. കേന്ദ്രത്തിന്റെ പ്രവർത്തനം താൽക്കാലികമായി കരുവാറ്റ ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിലെ (മഞ്ചാത്തപ്പള്ളിൽ, ഊട്ടുപറമ്പ്) കെട്ടിടത്തിലേക്ക് മാറുകയാണെന്നും ഡോക്ടറുടെ സേവനമടക്കം തുടർദിവസങ്ങളിൽ ലഭ്യമാകുമെന്നും മെഡിക്കൽ ഓഫീസർ അറിയിച്ചു.