ആലപ്പുഴ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആലപ്പുഴ വെസ്റ്റ് യൂണിറ്റ് വാർഷിക പൊതുയോഗം ചേർന്നു. സമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര യോഗം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എൻ.പി.രാജാ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി സബിൽരാജ്, ട്രഷറർ ജേക്കബ് ജോൺ, ജില്ലാ വൈസ് പ്രസിഡന്റുമാരായ കെ.എസ്.മുഹമ്മദ്, ആർ.സുഭാഷ്, ജോസഫ് ഫ്രാൻസിസ്, ടിപ്ടോപ് ജലീൽ, പി.സുബ്രഹ്മണ്യം എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികൾ: എൻ.പി.രാജാ (പ്രസിഡന്റ്), എ,എം.ബഷീർ, സുകുമാർ (വൈസ് പ്രസിഡന്റുമാർ), സുവി വിദ്യാധരൻ, ചന്ദ്രശേഖർ, മാണിക്യവേൽ (സെക്രട്ടറിമാർ), പി.സുബ്രഹ്മണ്യൻ (ട്രഷറർ)