മാന്നാർ : ബാലഗോകുലം മാന്നാർ മണ്ഡലം സമിതിയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക് വേണ്ടി രണ്ടുദിവസമായി തേവരിക്കൽ മഹാദേവ ക്ഷേത്രത്തിൽ നടന്നുവന്ന ചൈത്രമാസ കളരി ( വ്യക്തിത്വ വികസന ശിബിരം ) കൃഷ്ണായനം 2022 സമാപിച്ചു. സമാപന ദിവസം രാവിലെ ചങ്ങനാശേരി എൻ.എസ്.എസ് കോളേജ് പ്രൊഫൽ ഡോ.ഗംഗ ആർ.മേനോൻ ദീപപ്രോജ്വലനം നിർവഹിച്ചു. ബാലഗോകുലം മാന്നാർതാലൂക്ക് അദ്ധ്യക്ഷൻ പി.എസ് പരമേശ്വരൻ ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് വിവിധ വിഷയങ്ങളിൽ പ്രൊഫ.ശ്രീജിത്ത് പിഷാരടി, ഐശ്വര്യ.ആർ, രാജശ്രീ, സി.പി ശ്രീജിത്ത്, ശ്രീകുമാർ ആല, നിതിൻ രാജ് എന്നിവർ ക്ലാസുകൾ നയിച്ചു.
വൈകിട്ട് 3.30 ന് കുട്ടികളും രക്ഷകർത്താക്കളും പങ്കെടുത്ത സമാപന സമ്മേളനത്തിൽ ബാലഗോകുലം താലൂക്ക് ഭഗിനി പ്രമുഖ് അനിതാ രാജീവ് അദ്ധ്യക്ഷത വഹിച്ചു. ബാലഗോകുലം ആലപ്പുഴ മേഖലാ അധ്യക്ഷൻ എസ്. പരമേശ്വരൻ ശ്രീകൃഷ്ണ വിഗ്രഹത്തിൽ മാലചാർത്തി ഉദ്ഘാടനം നിർവഹിച്ചു. മേഖലാ ഭഗിനി പ്രമുഖ് ശ്രീവിദ്യ മുഖ്യാതിഥിയായി. ബാലഗോകുലം ചെങ്ങന്നൂർ താലൂക്ക് ഭഗിനി പ്രമുഖ് സൗമ്യ.എസ് നമ്പൂതിരി രക്ഷകർതൃത്വം എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി. വിഷ്ണു അശോക് സ്വാഗതവും നന്ദകിഷോർ നന്ദിയും പറഞ്ഞു. ജില്ലാ അദ്ധ്യക്ഷൻ എൻ.സതീഷ് പതാക താഴ്ത്തി
ൽ