മാന്നാർ: സംസ്ഥാന സർക്കാരിന്റെ ഒന്നാംവാർഷികത്തിന്റെ ഭാഗമായ രണ്ടാം നൂറുദിന കർമ്മ പരിപാടി 'ലൈഫ് മിഷൻ' പദ്ധതിയിലൂടെ മാന്നാർ ഗ്രാമപഞ്ചായത്തിൽ പൂർത്തീകരിച്ച ഏഴുവീടുകളുടെ താക്കോൽദാനം നടത്തി. മാവേലിക്കര ബ്ലോക്ക്പഞ്ചായത്ത് ക്ഷേമകാര്യ ചെയർമാൻ ബി.കെ പ്രസാദ് യോഗം ഉദ്ഘാടനം ചെയ്തു. മാന്നാർ ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് സുനിൽ ശ്രദ്ധേയം അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി രത്നകുമാരി, പതിനാറാം വാർഡ് കുട്ടംപേരൂർ ചക്കാലേത്ത് ഗീതക്ക് വീടിന്റെ താക്കോൽ കൈമാറി ഉദ്ഘാടനം നടത്തി . ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ ശാലിനിരഘുനാഥ്, സലിം പടിപ്പുരയ്ക്കൽ, ഗ്രാമപഞ്ചായത്തംഗങ്ങളായ വി.ആർ ശിവപ്രസാദ്, സുജാത മനോഹരൻ, പഞ്ചായത്ത് സെക്രട്ടറി കെ.പി ബിജു, സിഡിഎസ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.