temple

പൂച്ചാക്കൽ: പാണാവള്ളി ശ്രീകണ്ഠേശ്വരം ശ്രീമഹാദേവ ക്ഷേത്രത്തിലെ ശതാബ്‌ദി ആഘോഷത്തോടനുബന്ധിച്ച് അഷ്ടബന്ധ നവീകരണ സഹസ്ര കലശം ജൂൺ 3, 4 തീയതികളിൽ നടക്കും. ഇതിനുള്ള യാഗശാലയുടെ കാൽനാട്ട് കർമ്മം ഗീതാനന്ദപുരം 2860-ാം നമ്പർ എസ്. എൻ. ഡി. പി ശാഖായോഗം പ്രസിഡന്റ്‌ സാനു ശ്രീധരൻ നിർവഹിച്ചു. ക്ഷേത്രം തന്ത്രി അയ്യമ്പള്ളി സത്യപാലൻ തന്ത്രി മുഖ്യകാർമികത്വവും വഹിച്ചു. മേൽശാന്തി ഗോപി ശാന്തി, ദേവസ്വം പ്രസിഡന്റ്‌ എസ്.രാജേഷ്, സെക്രട്ടറി സൈജു അരവിന്ദൻ, അശോക് സെൻ, സതീശൻ, കെ. വി സാലി, ശശിധരൻ, സഹദേവൻ, ഷിജിൽ,സുഗതൻ, ബിന്ദു റെജി, തങ്കച്ചി ബാബു തുടങ്ങിയവർ പങ്കെടുത്തു.