ചേർത്തല: താലൂക്കിലെ മത്സ്യബന്ധനയാനത്തിനുള്ള മണ്ണെണ്ണ പെർമിറ്റുകൾ 21ന് രാവിലെ 10 മുതൽ വൈകിട്ട് 5 വരെ ചേർത്തല മുനിസിപ്പൽ ടൗൺഹാളിൽ വിതരണം ചെയ്യും.പെർമിറ്റിന് അർഹതയുള്ളവർ അന്നേദിവസം രാവിലെ ആധാർകാർഡ്,റേഷൻകാർഡ് എന്നിവ സഹിതം നേരിട്ട് എത്തി പെർമിറ്റിന്റെ വിലയായ 105 രൂപയടച്ച് പെർമിറ്റ് കൈപ്പറ്റണമെന്ന് താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു.