
മാവേലിക്കര: മഹാരാഷ്ട്രയിലെ ഇസ്ലാംപൂരിൽ മേയ് 10 മുതൽ 15 വരെ നടന്ന 24-ാമത് യൂത്ത് ദേശീയ വോളിബാൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് രണ്ടാം സ്ഥാനം. അഭിമാന നേട്ടം കൈവരിച്ച കേരള ടീമിൽ കായംകുളം കട്ടച്ചിറ സ്വദേശിനിയായ നീലിമയും ഭാഗമായി. നീലിമ രണ്ടാം തവണയാണ് കേരളത്തിനെ പ്രതിനിധീകരിച്ചു കളിക്കുന്നത്. 2019ൽ തമിഴ്നാട്ടിലെ ധർമപുരിയിൽ നടന്ന 65മത് ദേശീയ സ്കൂൾ ഗെയിംസിൽ അണ്ടർ 19 വനിത വിഭാഗം വോളിബാൾ ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ കരസ്ഥമാക്കിയിട്ടുണ്ട്. ചങ്ങനാശേരി അസംപ്ഷൻ കോളേജിലെ രണ്ടാം വർഷ ബികോം വിദ്യാർത്ഥിനിയാണ്. കട്ടച്ചിറ ചിത്തിര മംഗലത്ത് ശശിധരൻ നായരുടെയും അജിതയുടേം മകളാണ്. സെമിഫൈനലിൽ ഹരിയാനായെ പിന്നിലാക്കി ഫൈനലിൽ എത്തിയ കേരളം പൈനലിൽ ഗുജറാത്തുമായാണ് മത്സരിച്ചത്.