മാവേലിക്കര: ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഡെങ്കി ഹർത്താൽ ആചരണത്തിന്റെ ഭാഗമായി നഗരസഭാ തല ഉദ്ഘാടനം മാവേലിക്കര പൊലീസ് സ്‌റ്റേഷനിൽ നഗരസഭ ചെയർമാൻ കെ.വി.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സജീവ് പ്രായിക്കര അദ്ധ്യക്ഷനായി. അനിവർഗീസ്, നൈനാൻ സി.കുറ്റിശേരി, കൃഷ്ണകുമാരി, നഗരസഭ സെക്രട്ടറി മേഘ മേരി കോശി, സൂപ്രണ്ട് ജി.രാജേഷ്, എസ്.ഐ. മൊഹസിൻ മുഹമ്മദ്, ജെ.എച്ച്.ഐമാരായ സുനിൽ, അശ്വതി, സ്മിത, ജെ.പി.എച്ച്.എൻമാരായ ശശികല, സൗമ്യ, സി.ഡി.എസ് ചെയർപേഴ്സൺ ശ്രീലത എന്നിവർ സംസാരിച്ചു.
മഴക്കാലം മുൻ നിർത്തി വീടുകളിലും സ്ഥാപനങ്ങളിലും മറ്റ് പൊതുസ്ഥലങ്ങളിലും മഴവെള്ളം കെട്ടികിടന്നു കൊതുക് മുട്ടയിട്ടു പെരുകാനുള്ള സാഹചര്യം ഇല്ലാതാക്കുന്നതിന്റെ ഭാഗമായി ഉറവിട നശീകരണം, സ്പ്രേയിംഗ്, ഫോഗിംഗ് മറ്റ് ശുചീകരണ പ്രവർത്തനങ്ങൾ എന്നിവ നടത്തി. പൊലീസ് സ്റ്റേഷൻ, ബി.എസ്.എൻ.എൽ, പോസ്റ്റ് ഓഫീസ്, കെ.എസ്.ആർ.ടി.സി എന്നിവടങ്ങളിൽ ആദ്യഘട്ടമായി ശുചീകരണ പ്രവർത്തനങ്ങൾ നടന്നു.