ചാരുംമൂട് : താമരക്കുളം ചത്തിയറ ശക്തികുളങ്ങര ശ്രീഭൂവനേശ്വരി ദേവീ ക്ഷേത്രത്തിലെ സപ്താഹ യജ്ഞവും പുന:പ്രതിഷ്ഠാ വാർഷികവും ഇന്ന് തുടങ്ങും. 26 ന് സമാപിക്കും. സ്വാമി ഭൂമാനന്ദ തീർത്ഥപാദരാണ് യജ്ഞാചാര്യൻ. സപ്താഹ ദിനങ്ങളിൽ രാവിലെ 7 ന് ഭാഗവത പാരായണം, 10-30 ന് പൂജ, 12 ന് അന്നദാനം, വൈകിട്ട് 5-30 ന് ലളിത സഹസ്രനാമജപം, 7ന് പ്രഭാഷണം എന്നിവ നടക്കും. 22 ന് രാത്രി 8 ന് മാനസ ജപലഹരി, 23 ന് രാവിലെ 10-30 ന് രൂഗ്മിണി സ്വയംവരം, 24 ന് രാത്രി 8 ന് കുത്തിയോട്ട പാട്ടും ചുവടും ,25 ന് ഉച്ചയ്ക്ക് സമൂഹസദ്യ, 3 ന് അവഭൃഥസ്നാന ഘോഷയാത്ര, 6 ന് ദീപക്കാഴ്ച . 26 ന് രാവിലെ 8 ന് കലശപൂജയ്ക്ക് ക്ഷേത്ര തന്ത്രി വൈക്കം നാഗമ്പൂഴിമന ഹരിഗോവിന്ദൻ നമ്പൂതിരി മുഖ്യ കാർമ്മികത്വം വഹിക്കും.