ചാരുംമൂട്: മാവേലിക്കര ബി.ആർ.സിയുടെ നേതൃത്വത്തിൽ എൽ.പി. അദ്ധ്യാപക സംഗമം 2022 ഉദ്ഘാടനം നൂറനാട് സി.ബി.എം.എച്ച്.എസിൽ ഗ്രാമപഞ്ചായത്ത് അംഗം ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.രജനി നിർവഹിച്ചു. വേണു കാവേരിയുടെ അദ്ധ്യക്ഷത വഹിച്ചു. മാവേലിക്കര ബ്ലോക്ക് പ്രോജക്ട് കോ ഓർഡിനേറ്റർ പി.പ്രമോദ്, പരിശീലകരായ സി. ജ്യോതികുമാർ , ജി.സജീഷ്, എം.എസ്. ഗീതാകുമാരി, എസ്. അസുലഭ, വി.എസ്.ശ്രീ രഞ്ജിനി എന്നിവർ സംസാരിച്ചു. ഗവ.എൽ.പി.എസ്.മാവേലിക്കര ,ഗവ.യു.പി.എസ്‌. കണ്ണമംഗലം, എച്ച്.എസ്.എസ്. പടനിലം എന്നീ മൂന്നു കേന്ദ്രങ്ങളിൽ കൂടി അദ്ധ്യാപക സംഗമം നടക്കുന്നുണ്ട്.