
കായംകുളം: എസ്.എൻ.ഡി.പി.യോഗം ചേപ്പാട് യൂണിയൻ ശ്രീനാരായണ എംപ്ലോയീസ് ഫോറം പെൻഷനേഴ്സ് കൗൺസിൽ രൂപീകരണ യോഗവും ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു.
ശ്രീനാരായണ എംപ്ലോയീസ് ഫോറം കേന്ദ്ര സമിതി പ്രസിഡന്റ് അജുലാൽ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് എസ്.സലികുമാർ അദ്ധ്യക്ഷത വഹിച്ചു. വിദ്യകൊണ്ട് പ്രബുദ്ധരാകുക എന്ന ഗുരുവിന്റെ സന്ദേശം അന്വർത്ഥമാക്കുന്നതിനായി ആധുനിക യുഗത്തിൽ ഈഴവസമുദായത്തിലെ ഭാവിവാഗ്ദാനങ്ങളായ വിദ്യാർത്ഥികളെ സമൂഹത്തിന്റെ മുൻ നിരയിലേക്ക് കൊണ്ടുവരാൻ ഉതകുന്ന തരത്തിലുള്ള പ്രവർത്തനങ്ങളാണ് ഫോറം ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് അജുലാൽ പറഞ്ഞു.
യൂണിയൻ സെകട്ടറി എൻ.അശോകൻ,ശ്രീ നാരായണ എംപ്ലോയീസ് ഫോറം വൈസ് പ്രസിഡന്റ് ബൈജു , ട്രഷറർ ഡോ.വിഷ്ണു, കേന്ദ്രസമിതി എക്സിക്യൂട്ടിവ് അംഗങ്ങളായ ടി.പി. ബിജു, ദിനു വാലു പറമ്പിൽ , യൂണിയൻ വൈസ് പ്രസിഡന്റ് ഡി.കാശിനാഥൻ, യോഗം ഡയറക്ർ ബോർഡ് അംഗങ്ങളായ എം.കെ.ശ്രീനിവാസൻ, ഡി .ധർമ്മരാജൻ, കൗൺസിൽ അംഗങ്ങളായ തൃക്കുന്നപ്പുഴ പ്രസന്നൻ, എസ്. ജയറാം, പി.എൻ . അനിൽകുമാർ,ബി.രഘുനാഥ്, ബിനു കരുണാകരൻ, യൂത്ത്മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് ജിതിൻ ചന്ദ്രൻ, സെക്രട്ടറി നിധിൻ കൃഷ്ണൻ, വനിതാ സംഘം യൂണിയൻ പ്രസിഡന്റ് ബി.വിമല, സുനിതമ്പാൻ എന്നിവർ പങ്കെടുത്തു. ശ്രീനാരായണ എംപ്ലോയീസ് ഫോറം ഭാരവാഹികളായി അജീഷ് മഹാദേവികാട് (പ്രസിഡന്റ്), പ്രകാശ് ഏവൂർ (സെക്രട്ടറി), സുപ്രഭ ഏവൂർ(വൈസ് പ്രസിഡന്റ്), സിജു മഹാദേവികാട്(ട്രഷറർ), രാജേഷ്(ജോ.സെക്രട്ടറി) എന്നിവരെയും ശ്രീനാരായണ പെൻഷനേഴ്സ് കൗൺസിൽ ഭാരവാഹികളായി രാജീവ് ( പ്രസിഡന്റ്), സുധീർ (സെക്രട്ടറി), വിശ്വംഭരൻ (വൈസ് പ്രസിഡന്റ്) എന്നിവരേയും തിരഞ്ഞെടുത്തു.